| Friday, 30th March 2018, 4:06 pm

ക്രിമിനലുകള്‍ക്ക് മനുഷ്യാവകാശമില്ല: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ക്രിമിനലുകള്‍ക്ക് മനുഷ്യാവകാശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ക്രിമിനലുകളെ പൊലീസ് റോഡിലൂടെ പരേഡ് നടത്തുന്നതിനെ ന്യായീകരിച്ചാണ് ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചൗഹാന്‍.

നമ്മുടെ പെണ്‍കുട്ടികളെ ശല്ല്യപ്പെടുത്തുകയോ അവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടാക്കുകയോ ചെയ്യുന്ന ക്രിമിനലുകള്‍ക്ക് മനുഷ്യാവകാശമുണ്ടാവുകയില്ല ചൗഹാന്‍ പറഞ്ഞു. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ എല്ലാ നടപടികളും സ്വീകരിക്കാന്‍ അധികാരമുണ്ടായിരിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.


Read more: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ചായക്കായി ഒരു വര്‍ഷം ചെലവഴിക്കുന്നത് 3.4 കോടി രൂപ; ബി.ജെ.പി സര്‍ക്കാര്‍ കുടിക്കുന്നത് ‘സ്വര്‍ണ ചായ’ എന്ന് കോണ്‍ഗ്രസ്


ക്രിമിനലുകള്‍ക്ക് മനുഷ്യാവകാശമുണ്ടാവുകയില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരും അറിഞ്ഞിരിക്കണമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more