| Monday, 12th October 2015, 3:22 pm

സൗദിയില്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം 10.1 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ വക്താവായ മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആകെ 96,0000 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 70 ശതമാനം കുറ്റക്കാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിന് സാക്ഷികളായവരില്‍ 7.7 ശതമാനം വര്‍ദ്ധനവ് കാണുന്നുണ്ട്. അതേസമയം മോഷണക്കേസുമായി ബന്ധപ്പെട്ട് തെളിവ് നല്‍കിയവരുടെ എണ്ണത്തില്‍ 15.24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

കത്തിക്കുത്ത്, പീഡനശ്രമം എന്നീ കേസുകളില്‍ വര്‍ദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും മുന്‍കൂട്ടിനിശ്ചയിച്ച് നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണത്തില്‍ 17.7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

1 ലക്ഷം ആളുകള്‍ക്കിടയില്‍ 1.13 ശതമാനം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. തോക്കുകൊണ്ടുള്ള ആക്രമണങ്ങളുടെ എണ്ണത്തില്‍ 7 ശതമാനം കുറവുണ്ട്. പിടിച്ചുപറി കൊലപാതകശ്രമം എന്നീ കേസുകള്‍ 9 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more