| Thursday, 13th February 2020, 9:10 pm

ആയുധങ്ങള്‍ നഷ്ടമായില്ലെന്ന് പൊലീസ്; റൈഫിളുകള്‍ വീണ്ടും പരിശോധിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രകാരം ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്ന് പൊലീസ്. പരിശോധനയില്‍ ആയുധങ്ങളുടെ കുറവ് കണ്ടെത്തിയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

ആയുധങ്ങള്‍ വീണ്ടും പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. ബറ്റാലിയനുകളിലും എ.ആര്‍ ക്യാംപുകളിലുമുള്ള ആയുധങ്ങള്‍ ഹാജരാക്കണമെന്നും എസ്.എ.പി കമാന്‍ഡിന് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കി.

സി.എ.ജി റിപ്പോര്‍ട്ടില്‍ കാണാനില്ലെന്ന് രേഖപ്പെടുത്തിയ ഓട്ടോ റൈഫിളുകള്‍ ആദ്യം ഹാജരാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കാണാതായി എന്നു പറയപ്പെടുന്ന ഉണ്ടകളിലെ ഈയം ഉരുക്കിവിറ്റതായി ക്രൈം ബ്രാഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. സിഎജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല.

183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more