| Monday, 10th December 2012, 5:14 pm

ഹരിദത്ത് ആത്മഹത്യ: സി.ബി.ഐക്കെതിരെ ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.ബി.ഐ അഡീഷണല്‍ എസ്.പി ഹരിദത്തിന്റെ ആത്മഹത്യാ കേസില്‍ സി.ബി.ഐക്കെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം. സി.ബി.ഐയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.[]

ഹരിദത്തിനൊപ്പം ജോലി ചെയ്ത സി.ബി.ഐ ഇന്‍സ്‌പെക്ടറായ ഉണ്ണികൃഷ്മന്‍ നായര്‍, രാജന്‍ എന്നിവര്‍ക്കെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ വിശദീകരിച്ചത്.

പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരിദത്ത്.

സി.ബി.ഐ ഇന്‍സ്‌പെക്ടര്‍മാര്‍ നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍, രാജന്‍ എന്നിവരുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ക്രൈബ്രാഞ്ച് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ നായരെ കൊല്‍ക്കത്തയിലേക്കും രാജനെ ഗുവാഹത്തിയിലേക്കും സ്ഥലം മാറ്റിയിരുന്നു. ഹരിദത്തിനൊപ്പം തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും ഹരിദത്തിനൊപ്പം ഇവരാണ് സമ്പത്ത് വധക്കേസ് അന്വേഷിച്ചിരുന്നത്.

2012 മാര്‍ച്ച് 15നാണ് ഹരിദത്ത് നായരമ്പലത്തുള്ള വീട്ടില്‍ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണക്കാര്‍ ഉണ്ണികൃഷ്ണനും രാജനുമാണെന്ന് ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more