ക്രിക്കറ്റ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തി 2025 അവസാനിക്കുകയാണ്. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയവും സൗത്ത് ആഫ്രിക്കയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയവും ഇന്ത്യന്‍ വനിതകളുടെ ലോകകപ്പ് വിജയവുമെല്ലാം 2025ലെ ഏറ്റവും മികച്ച ക്രിക്കറ്റ് മൊമെന്റുകളായിരുന്നു.
ക്ലബ്ബ് ക്രിക്കറ്റിലും എണ്ണമറ്റ നേട്ടങ്ങള്‍ പിറന്നിരുന്നു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ബി.ബി.എല്ലില്‍ ഹൊബാര്‍ട് ഹറികെയ്ന്‍സും വിജയമധുരം നുണഞ്ഞു.
ഐ.ഐ.സി ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി ഇന്ത്യ. Photo: ICC/x.com
വിജയങ്ങള്‍ മാത്രമല്ല, ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട പല പരാജയങ്ങള്‍ക്കും ചില മികച്ച തിരിച്ചുവരവുകള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. 2026 ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള ഇഷാന്‍ കിഷന്റെ തിരിച്ചുവരവ് അത്തരത്തിലൊന്നായിരുന്നു.
പല ഇതിഹാസങ്ങളുടെയും പടിയറക്കത്തിനും ആരാധകര്‍ ഈ വര്‍ഷം കണ്ണീരോടെ സാക്ഷ്യം വഹിച്ചു. ഇതില്‍ പല റിട്ടയര്‍മെന്റുകളും അപ്രതീക്ഷിതവുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഈ വര്‍ഷത്തെ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്ക് തൊട്ടുമുമ്പ് ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു. വിരാട് കോഹ് ലി 10,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കാനും രോഹിത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനും നോമ്പുനോറ്റ ആരാധകര്‍ക്ക് ഈ പടിയിറക്കം തീര്‍ത്തും ഷോക്കായിരുന്നു.
വിരാട് കോഹ്ലിയും രോഹിത് ശർമയും. Photo: BCCI/x.com
2026 ടി-20 ലോകകപ്പ് നടക്കാനിരിക്കെ കെയ്ന്‍ വില്യംസണും മിച്ചല്‍ സ്റ്റാര്‍ക്കും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും ഹെന്‌റിക് ക്ലാസനും ചേതേശ്വര്‍ പൂജാരയും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പിടിയറങ്ങിയതിനും 2025 സാക്ഷിയായി.
ടെസ്റ്റ്
ഏകദിനം
ടി-20
എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും
Content Highlight: Cricketers retired in 2025