| Tuesday, 28th July 2015, 9:51 am

വാതുവെപ്പിലും ഒത്തുകളിയിലും ക്രിക്കറ്റ് താരങ്ങള്‍ക്ക് പങ്കില്ല: സുരേഷ് റെയ്‌ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ക്ക് വാതുവെപ്പിലും ഒത്തുകളിയിലും പങ്കില്ലെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. അടുത്തിടെ വിവാഹിതനായ റെയ്‌ന ബംനൗളി ഗ്രാമത്തിലെ വധൂഗൃഹം സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഐ.പി.എല്‍ വാതുവെപ്പു കേസില്‍ ഒരു ഇന്ത്യന്‍ താരം പരസ്യമായി പ്രതികരിക്കുന്നത്.

“ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു പങ്കുമില്ല. അതിനാല്‍ ഈ ആരോപണങ്ങള്‍ക്ക് അവരുടെ ആത്മവീര്യം കെടുത്താനാവില്ല”. റെയ്‌ന പറഞ്ഞു. ഐ.പി.എല്‍ ഒത്തുകളി കേസില്‍ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തരായിരുന്നു.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ റെയ്‌നയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. വാതുവെപ്പ് കേസില്‍ സുരേഷ് റെയ്‌ന ഉള്‍പ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തേക്കാണ് ലോധ കമ്മറ്റി വിലക്കേര്‍പ്പെടുത്തിയത്. ചെന്നൈ ടീമംഗങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ വന്‍തോതില്‍ പ്രതിഫലങ്ങള്‍ കൈപ്പറ്റുന്നുവെന്ന് ലളിത് മോദിയുടെ ആരോപണവും ചര്‍ച്ചയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more