പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ലതീഷ് ചന്ദ്രനാണ് ഒന്നാം പ്രതി. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി പി. സാബുവാണ് രണ്ടാം പ്രതി. െ്രെകംബ്രാഞ്ച് ആലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. സി.പി.ഐ.എമ്മിനുള്ളിലെ തര്‍ക്കങ്ങളാണ് സ്മാരകം തകര്‍ക്കാന്‍ കാരണം. കൊല്ലം ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തിലും ഇവര്‍ തന്നെയാണ് പ്രതികളെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പ്രതികളെല്ലാം ഒളിവിലാണെന്നും െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
2013 നവംബര്‍ 31നാണ് ആലപ്പുഴ കണ്ണാര്‍ക്കാടുള്ള പി. കൃഷ്ണപിള്ള സ്മാരകം ഒരു സംഘം അക്രമികള്‍ തകര്‍ത്തത്. സംഭവം നടന്നതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം പോലീസ് അന്വേഷിച്ചിട്ടും കുറ്റക്കാരെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് െ്രെകംബ്രാഞ്ചിന് വിടുകയായിരുന്നു. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
സി.പി.ഐ.എം വിഭാഗീയതയുടെ ഭാഗമായാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. എന്നാല്‍ സി.പി.ഐ.എമ്മിന്റെ തലയില്‍ ഈ കേസ് കെട്ടിവെയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത്.
കേസില്‍ തന്നെക്കുടുക്കാന്‍ െ്രെകംബ്രാഞ്ച് തെളിവുകള്‍ കെട്ടിച്ചമക്കുകയാണെന്ന ആരോപണവുമായി ലതീഷ് ചന്ദ്രന്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ലോക്കല്‍ പോലീസും െ്രെകംബ്രാഞ്ചും ഇതിനാണ് ശ്രമിക്കുന്നത്. അതിനാല്‍ ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലതീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
െ്രെകംബ്രാഞ്ച് തന്നെ പീഡിപ്പിക്കുകയാണ്. സി.പി.ഐ.എം വിഭാഗീയതയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നതെന്നും ലതീഷ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തി വി.എസ് അച്യുതാനനന്ദനും രംഗത്തുവന്നിരുന്നു. യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ഗുഢ നീക്കങ്ങള്‍ രമേശ് ചെന്നിത്തലയും സര്‍ക്കാരും അവസാനിപ്പിക്കണം. സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തിലാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം നടക്കുന്നത്. ഇത് സി.പി.ഐ.എമ്മിലെ വിഭാഗീയതയുടെ ഫലമാണെന്ന് ചെന്നിത്തല സംഭവം നടന്നതിന് തൊട്ടുപിന്നാലെ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ആഭ്യന്തരമന്ത്രിയായ ചെന്നിത്തല വിഭാഗീയത എന്ന തരത്തില്‍ തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഇത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണെന്നും വി.എസ് ചൂണ്ടിക്കാട്ടിയിരുന്നു.