കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റംപുകള്‍ എറിഞ്ഞിട്ട് സൂപ്പര്‍ പേസര്‍ ഷമര്‍ ജോസഫ്, സി.പി.എല്ലിലെ ഗയാന ആമസോണ്‍ വാറിയേഴ്‌സ് – ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് മത്സരത്തിലാണ് വാറിയേഴ്‌സ് താരം പന്തുകൊണ്ട് വിരുതുകാട്ടിയത്.
മത്സരത്തില്‍ മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതില്‍ അല്‍സാരി ജോസഫിനെയും ജെയ്ഡന്‍ സീല്‍സിനെയും പുറത്താക്കാനെറിഞ്ഞ 17ാം ഓവറിലെ പന്തുകളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
17ാം ഓവറിലെ നാലാം പന്തിലാണ് അല്‍സാരി ജോസഫിനെ ഷമര്‍ മടക്കുന്നത്. അളന്നുമുറിച്ചെറിഞ്ഞ യോര്‍ക്കര്‍ ഡെലിവെറി മിഡ് ഓണിലേക്ക് പഞ്ച് ചെയ്യാന്‍ ശ്രമിച്ച ഫാല്‍ക്കണ്‍സ് താരത്തിന് പാടെ പിഴയ്ക്കുകയായിരുന്നു. ബ്രോണ്‍സ് ഡക്കായാണ് താരം മടങ്ങിയത്.
ഓവറിലെ അവസാന പന്തിലാണ് ഷമര്‍ സീല്‍സിനെ മടക്കിയത്. താരത്തിന്റെ വേഗതയ്ക്ക് മുമ്പില്‍ ഉത്തരമില്ലാതെയായിരുന്നു താരത്തിന്റെ മടക്കം.
ഈ രണ്ട് വിക്കറ്റിന്റെയും വീഡിയോ കാണാം,
View this post on Instagram
അതേസമയം, മത്സരത്തില്‍ ആമസോണ്‍ വാറിയേഴ്‌സ് വിജയിച്ചിരുന്നു. ഫാല്‍ക്കണ്‍സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് ഓവറില്‍ താഴെ വാറിയേഴ്‌സ് മറികടക്കുകയായിരുന്നു.
സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വാറിയേഴ്‌സ് ഫാല്‍ക്കണ്‍സിനെ 116ല്‍ എറിഞ്ഞൊതുക്കി. 37 റണ്‍സ് നേടിയ അമീര്‍ ജാംഗൂവാണ് ടോപ്പ് സ്‌കോറര്‍.
View this post on Instagram
ജാംഗൂവിന് പുറമെ ഹസന്‍ നവാസ് (16 പന്തില്‍ 20), കുശാല്‍ പെരേര (21 പന്തില്‍ 16), ജോഷ്വ ജെയിംസ് (മൂന്ന് പന്തില്‍ പത്ത്) എന്നിവര്‍ക്ക് മാത്രരമാണ് ഫാല്‍ക്കണ്‍സ് നിരയില്‍ ഇരട്ടയക്കം കാണാനായത്.
വാറിയേഴ്‌സിനായി ഷമര് ജോസഫ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ താഹിറും ഖാരി പിയറിയും രണ്ട് വിക്കറ്റ് വീതവും റൊമാരിയോ ഷെപ്പേര്‍ഡ്, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിന് ഗ്ലെന്‍ ഫിലിപ്‌സിനെയും (എട്ട് പന്തില്‍ 11), എന്‍. മാത്യുവിനെയും (അഞ്ച് പന്തില്‍ ഒന്ന്) തുടക്കത്തിലേ നഷ്ടമായെങ്കിലും ഷായ് ഹോപ്പിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
ഹെറ്റി 19 പന്തില്‍ 49 റണ്‍സിന് മടങ്ങിയപ്പോള്‍ ഷായ് ഹോപ്പ് 26 പന്തില്‍ 47 റണ്‍സും സ്വന്തമാക്കി.
കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ച ആമസോണ്‍ വാറിയേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. സെപ്റ്റംബര്‍ ഒന്നിനാണ് വാറിയേഴ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ട്രിംബാംഗോ നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: CPL: Shamar Joseph sends stumps cartwheeling IN GAW vs ABF match