| Wednesday, 3rd September 2025, 4:15 pm

ആര്‍.എസ്.എസുകാരുടെ വെട്ടേറ്റ് ഏഴ് വര്‍ഷം ചികിത്സയിലായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആര്‍.എസ്.എസുകാരുടെ വെട്ടേറ്റ് ഏഴ് വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു. വൃക്കയുള്‍പ്പെടെ തകരാറിലായി ചികിത്സയിലായിരുന്ന വിനീഷ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.

പൊലിയൂര്‍ തൂവക്കുന്നിലെ കുട്ടക്കെട്ടില്‍ സ്വദേശിയാണ് വിനീഷ്. ന്യൂമോണിയ ബാധിച്ചതിന് പിന്നാലെ കഴിഞ്ഞ കുറേ ദിവസങ്ങളായി വിനീഷ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ മരണപ്പെടുകയായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു വിനീഷ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. 2018ലാണ് വിനീഷ് ആര്‍.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായത്. നവംബര്‍ 18ന് രാത്രി തുവ്വക്കുന്ന് അയ്യപ്പ മഠത്തിന് സമീപത്ത് വെച്ചാണ് വിനീഷ് ആക്രമിക്കപ്പെട്ടത്.

വിനീഷ് സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ വിനീഷിന്റെ ദേഹത്ത് പതിനഞ്ച് വെട്ടേറ്റിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ ആര്‍.എസ്.എസ് സംഘം രക്ഷപ്പെടുകയാണ് ഉണ്ടായത്.

Content Highlight: CPIM worker dead undergoing treatment for seven years after being hacked by RSS members

We use cookies to give you the best possible experience. Learn more