| Thursday, 24th October 2019, 6:06 pm

ദഹാനു പിടിച്ചെടുത്ത് സി.പി.ഐ.എം; പരാജയപ്പെടുത്തിയത് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ ദഹാനു മണ്ഡലത്തില്‍ വിജയിച്ചുകയറി സി.പി.ഐ.എമ്മിന്റെ വിനോദ് ഭിവ നിക്കോളെ. ബി.ജെ.പിയുടെ സിറ്റിങ്ങ് എം.എല്‍.എ ധനാരെ പാസ്‌കല്‍ ജന്യയെ 4321 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിക്കോളെയുടെ മുന്നേറ്റം.

ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. 2014ല്‍ ഈ സീറ്റ് സി.പി.ഐ.എമ്മിന് നഷ്ടമായിരുന്നു. വിനോദ് നിക്കോളിനെയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും പിന്തുണച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, സിറ്റിങ് സീറ്റായ കല്‍വാനില്‍ സി.പി.ഐ.എം നേതാവ് ജെ.പി ഗാവിതിനു വിജയിക്കാനായില്ല. ഇവിടെ എന്‍.സി.പിയുടെ നിതിന്‍ അര്‍ജുന്‍ പവാര്‍ 6090 വോട്ടിനു വിജയിച്ചു. കല്‍വാനി ഇത്തവണയും പിടിച്ചെടുക്കുമെന്നായിരുന്നു സി.പി.ഐ.എം പ്രതീക്ഷിച്ചിരുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന എം.എല്‍.എമാരിലൊരാളാണ് ഗാവിറ്റ്. 2014ല്‍ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more