| Saturday, 3rd October 2026, 10:56 am

ഇ.ഡി വേട്ടയ്ക്ക് ഇരയായവരെ അണിനിരത്താന്‍ സി.പി.ഐ.എം; തിരുവനന്തപുരത്തും കോഴിക്കോടും ദേശീയ സെമിനാര്‍ സംഘടിപ്പിക്കും

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) വേട്ടയ്ക്കിരയായവരെ അണിനിരത്തി സി.പി.ഐ.എം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 14,15 തീയതികളില്‍ തിരുവനന്തപുരത്തും കോഴിക്കോടും ദേശീയ സെമിനാര്‍ നടത്താന്‍ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥ, റിട്ടയര്‍ഡ് ജസ്റ്റിസ് കെ. ചന്ദ്രു തുടങ്ങിയവരും സെമിനാറിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായി വിജയനെയും പി.എ മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി നീങ്ങുന്നതിനിടയാണ് സി.പി.ഐ.എം സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ഈ മാസം ചില നീക്കങ്ങള്‍ ഇ.ഡിയുടെ ഭാഗത്ത്‌ നിന്ന്‌  ഉണ്ടാകാനുള്ള സാധ്യതയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എസ്.ഐ.ടിയുടെ ഭാഗത്തുനിന്ന് പിണറായി വിജയന്‍ അടക്കമുള്ള ആളുകളെ മൊഴിയെടുക്കാനോ ചോദ്യം ചെയ്യാനോ വിളിപ്പിക്കാനുള്ള സാധ്യതകളൊക്കെയും പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഇ.ഡിക്കെതിരായ ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള നീക്കമാണ് സി.പി.ഐ.എം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓക്ടോബര്‍ 14ന് തിരുവനന്തപുരത്തും 15ന് കോഴിക്കോടും സെമിനാര്‍ നടത്താനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: CPIM to rally those targeted by ED actions; national seminars to be organized in Thiruvananthapuram and Kozhikode.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more