| Sunday, 11th February 2018, 10:46 am

ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ നികത്താന്‍ ശ്രമിക്കുന്നതായി ആരോപണം; എതിര്‍പ്പുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുമ്പാവൂര്‍: നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായി ആരോപണം. പെരുമ്പാവൂരില്‍ ഒരേക്കറോളം നെല്‍വയല്‍ നികത്താനുള്ള ശ്രമത്തിനെതിരെ സി.പി.ഐ.എം രംഗത്തെത്തി. ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Also Read: ‘മങ്കി ബാത്തോ അതോ മന്‍ കി ബാത്തോ’; അങ്ങ് ഇന്ത്യയുടെ പ്രധാന മന്ത്രിയാണ് സാര്‍, മിനിമം അതെങ്കിലും ഓര്‍ക്കണം; മോദിക്കെതിരെ രാജ്ദീപ് സര്‍ദേശായി


ഒരേക്കറോളം വരുന്ന നെല്‍വയലില്‍ മരങ്ങളും വാഴയും നട്ടു പിടിപ്പിച്ച് അത് കരഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രാദേശിക സി.പി.ഐ.എം നേതൃത്വം. പെരുമ്പാവൂര്‍ സ്റ്റേഷനിലെ പൊലീസ് ആന്റണിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി രൂപേഷ് പറഞ്ഞു.

ആശിര്‍വാദ് സിനിമാസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥനായ ആന്റണി പെരുമ്പാവൂര്‍, നടന്‍ മോഹന്‍ലാലിന്റെ ഏറ്റവും അടുത്തയാളാണ്.

Latest Stories

We use cookies to give you the best possible experience. Learn more