| Friday, 2nd October 2026, 12:11 pm

ജന്തര്‍ മന്തര് 2.0: എം.എ. ബേബിയുള്‍പ്പെടെ ഇടത് നേതാക്കള്‍ അറസ്റ്റില്‍

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തില്‍ ഇടത് നേതാക്കള്‍ അറസ്റ്റില്‍. എം.എ.ബേബി, ബൃന്ദ കാരാട്ട്, എ.എ.റഹീം തുടങ്ങിയ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.

എം.എ ബേബിയുടെ വസതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് അറസ്റ്റ്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം, ജനറല്‍ സെക്രട്ടറി ഹിമാംഘ്‌നരാജ് ഭട്ടാചാര്യ തുടങ്ങിയവരാണ് മാര്‍ച്ച് നയിച്ചത്.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് അറസ്റ്റിലായവര്‍ പ്രതിഷേധിക്കുന്നത്. ഞങ്ങളെയല്ല, ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എം.എ.ബേബി പറഞ്ഞു.

ജന്തര്‍ മന്തറിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ പ്രവേശിക്കാന്‍ അനുവദിക്കാതെ ബാരിക്കേഡുപയോഗിച്ച് ജന്തര്‍ മന്തറിന്റെ പ്രവേശനകവാടം പൂര്‍ണമായും അടച്ചിട്ടുണ്ട്.

പ്രതിഷേധത്തിനെത്തിയ എ.ഐ.എസ്.എ, ആം ആദ്മി പാര്‍ട്ടി നേതാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

വിവിധ യുവജനസംഘടനകള്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നുണ്ട്. സമരസ്ഥലത്തേക്ക് സമരക്കാരെ കടക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല.

Content Highlights: CPIM, SFI  leaders arrested at Jantar Mantar protest against CEC.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more