| Wednesday, 8th December 2021, 11:51 am

കോട്ടയത്ത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം കാണാക്കാരി പഞ്ചായത്തില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് സി.പി.ഐ.എം. സി.പി.ഐ.എം സ്ഥാനാര്‍ഥി വി.ജി. അനികുമാറാണ് വിജയിച്ചത്.

പഞ്ചായത്തിലെ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ഒന്‍പതാം വാര്‍ഡാണ് സി.പി.ഐ.എം പിടിച്ചെടുത്തത്. എല്‍.ഡി.എഫിന് 622 വോട്ടും യു.ഡി.എഫ്284 വോട്ടും ബി.ജെ.പി 60 വോട്ടുമാണ് നേടിയത്.

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ല പഞ്ചായത്തുക്കളിലെ മൂന്ന് ഡിവിഷനുകളിലും, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more