| Thursday, 23rd May 2019, 9:49 am

ഇന്ത്യയില്‍ സി.പി.ഐ.എമ്മിന് വന്‍ തിരിച്ചടി: ലീഡ് ചെയ്യുന്നത് ഒരേയൊരു സീറ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യയില്‍ സി.പി.ഐ.എം ലീഡ് ചെയ്യുന്നത് ഒരേയൊരിടത്ത് മാത്രം. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ഒരിടത്തു മാത്രമാണ് സി.പി.ഐ.എം ലീഡ് ചെയ്യുന്നത്.

ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ ഒരിടത്തു പോലും സി.പി.ഐ.എമ്മിന് ലീഡില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റുകളിലാണ് സി.പി.ഐ.എം വിജയിച്ചത്.

സി.പി.ഐയുടെ സ്ഥിതിയും സമാനമാണ്. ഒരു മണ്ഡലത്തില്‍ മാത്രമാണ് സി.പി.ഐയും ലീഡ് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more