| Tuesday, 29th August 2023, 11:03 pm

സി.പി.ഐ.എം നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് സരോജിനി ബാലാനന്ദന്‍(86) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വടക്കന്‍ പറവൂരില്‍ മകളുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായും മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ പി.ബി അംഗം ഇ.ബാലാനന്ദന്‍ ഭര്‍ത്താവാണ്.

1996 ആലുവയില്‍ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

 Content Highlight: CPIM leader Sarojini Balanandan passed away

Latest Stories

We use cookies to give you the best possible experience. Learn more