ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മിന്റെ റിട്ട് ഹരജി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.
ആഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കു പിന്നാലെ വീട്ടുതടങ്കലിലാണ് തരിഗാമി. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് റിട്ട് ഹരജി നല്‍കിയതെന്ന് സി.പി.ഐ.എം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
അതിനിടെ, പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കുന്നുണ്ട്.
WATCH THIS VIDEO: