| Sunday, 20th July 2025, 8:11 pm

സി.പി.ഐക്ക് ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് നേതൃത്വത്തെ സുമലത മോഹന്‍ദാസ് നയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ്. ആദ്യമായാണ് സി.പി.ഐയില്‍ ഒരു വനിത ജില്ലാ സെക്രട്ടറിയാകുന്നത്. വടക്കഞ്ചേരിയില്‍ നടന്ന സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സുമലത തെരഞ്ഞെടുക്കപ്പെട്ടത്.

മലമ്പുഴ മന്തക്കാട് സ്വദേശിനിയാണ് സുമലത. നിലവില്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിള സംഘം ജില്ലാ സെക്രട്ടറിയുമാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും സുമലത മോഹന്‍ദാസ് പ്രതികരിച്ചു. വനിതകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് ഇതെന്നും സുമലത പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സുമലത മോഹന്‍ദാസിന് അഭിവാദ്യം അറിയിച്ചുകൊണ്ട് സി.പി.ഐ നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ കെ. രാജന്‍ പ്രതികരിച്ചു.

അതേസമയം ജില്ലാ സമ്മേളനത്തില്‍ 45 അംഗ ജില്ലാ കൗണ്‍സിലും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു.

Content Highlight: CPI appoints first woman district secretary; Sumalatha Mohandas to lead Palakkad leadership

We use cookies to give you the best possible experience. Learn more