| Thursday, 18th April 2019, 11:27 am

ബംഗാളില്‍ സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലീമിനുനേരെ ആക്രമണം: വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ വാനഹവ്യൂഹത്തിനുനേരെ അക്രമം. മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹം റായ്ഗഞ്ചിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ആക്രമികള്‍ ആക്രമിക്കുകയായിരുന്നു.

മുഹമ്മദ് സലീമിന് എന്തെങ്കിലും പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. വാഹനവ്യൂഹത്തിനുനേരെ വെടിവെച്ചുവെന്നും സി.പി.ഐ.എം ആരോപിക്കുന്നുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അക്രമിസംഘത്തിലെ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനെ വലിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രതിപക്ഷ നേതാക്കളെ പോളിങ് ബൂത്തിലേക്ക് കടത്തിവിടുന്നില്ലെന്നാരോപിച്ച് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇപ്രാവശ്യം ഇതൊഴിവാക്കാനായി പ്രത്യേക നിരീക്ഷകനെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more