തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ക്കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
വര്‍ഗീയ ദ്രുവീകരണമാണ് സി.പി.ഐ.എമ്മിന്റെ അജണ്ടയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മതേരത്വത്തിലും മതനിരപേക്ഷതയിലും വിശ്വസിച്ച് മുന്നോട്ട് പോവുന്ന ജനവിഭാഗമാണ് കേരളത്തിലുള്ളത്. ആ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്ന നിലയില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയോട് ഒപ്പം നില്‍ക്കുന്ന മന്ത്രിമാരും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ വാക്കുകളെ തുടര്‍ന്നാണ് ഇന്നലെ സജി ചെറിയാന്‍ വളരെ അപകടമായ പ്രസംഗം നടത്തിയത്. കാസര്‍ക്കോട്ടെയും മലപ്പുറത്തെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ എണ്ണം പറഞ്ഞ്‌കൊണ്ട് നടത്തിയ പ്രസംഗം എനിക്കത് ആവര്‍ത്തിക്കാന്‍ പോലും കഴിയില്ല,’ അദ്ദേഹം പറഞ്ഞു.
എത്ര അപകടകരമായ ഒരു പ്രസംഗമാണിതെന്നും വരാന്‍ പോവുന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എമ്മിന്റെ ഒരു അജണ്ടയാണ് വര്‍ഗീയ ദ്രുവീകരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ഗീയത ആളികത്തിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് സജി ചെറിയാന്‍ തന്റെ പ്രസംഗം തിരുത്തിപറയാന്‍ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് തന്നെയാണ് വീണ്ടും പറഞ്ഞത്. അത് സി.പി.ഐ.എമ്മിന്റെ ഒരു അജണ്ടയാണ്. വരാന്‍ പോവുന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ശ്രമിക്കുകയാണ്.
വിവിധ സമൂഹങ്ങളെയും മതങ്ങളെയും മത വിശ്വാസികളെയും ഒന്നിപ്പിച്ച് കൊണ്ട് പോവേണ്ട ഈ കേരളത്തില്‍ ഇന്ന് പൂര്‍ണമായും മതപരമായി ഭിന്നിപ്പിക്കുക, വര്‍ഗീയമായി ചേരിതിരിവുണ്ടാക്കുക എന്നുള്ളതാണ് സി.പി.ഐ.എമ്മിന്റെ അജണ്ട. രമേശ് ചെന്നിത്തല പറഞ്ഞു.
വര്‍ഗപരമായ രാഷ്ട്രീയം വിട്ട് കൊണ്ട് പ്രത്യയശാസ്ത്രങ്ങള്‍ കാറ്റില്‍ പറത്തികൊണ്ട് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ ഓരോ രംഗത്തും കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര മന്ത്രിയെന്ന് വരെ പറഞ്ഞ മന്ത്രി എ.കെ ബാലനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രി മുന്നോട്ട് വന്നു. പാര്‍ട്ടി സെക്രട്ടറി ഒരു തവണ തള്ളി പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സ്വരം പോലും കേട്ടിട്ടില്ല. വര്‍ഗീയപരമായ ചേരി തിരിവുണ്ടാക്കാന്‍ സി.പി.ഐ.എം ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അതിനെതിരെ നമ്മളെല്ലാവരും ജാഗരൂഗരായിരിക്കണം, ചെന്നിത്തല പറഞ്ഞു.
Content Highlight: CPI(M) is trying to play the communal card; Saji Cherian’s speech is dangerous: Chennithala