ന്യൂദല്‍ഹി: ജോണ്‍ ബ്രിട്ടാസിനെ സി.പി.ഐ.എം രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നിലവില്‍ രാജ്യസഭ കക്ഷി ഉപനേതാവായിരുന്നു അദ്ദേഹം.
ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. രാജ്യസഭയിലെ തന്റെ ഇടപെടലിലൂടെ മികച്ച പാര്‍ലമേന്ററിയനുള്ള പുരസ്‌കാരം ജോണ്‍ ബ്രിട്ടാസ് രണ്ട് തവണ സ്വന്തമാക്കിയിരുന്നു.
നിലവില്‍ ജോണ്‍ ബ്രിട്ടാസ് വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പൊതുമേഖല സ്ഥാപനങ്ങള്‍ക്കായുള്ള പബ്ലിക് അണ്ടര്‍ ടേക്കിങ് കമ്മിറ്റി, ഐ.ടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയില്‍ അംഗമാണ്.
ഇതിന് പുറമെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായും മാധ്യമ മേഖലയിലും ബ്രിട്ടാസ് പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്.
Content Highlight: CPI(M) elects John Brittas as Rajya Sabha party leader