| Friday, 12th September 2025, 2:25 pm

കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുകയും ഭാരതാംബയ്ക്ക് മുമ്പില്‍ വിളക്ക് കൊളുത്തുകയും ചെയ്ത തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീളയ്‌ക്കെതിരെ സംഘടനാ നടപടിയുമായി സി.പി.ഐ.എം. പാര്‍ട്ടി തലത്തില്‍ നിന്നും പ്രമീളയെ തരം താഴ്ത്തി.

പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്കാണ് തരം താഴ്ത്തിയത്. സുരേഷ് ഗോപി എം.പിയുടെ സഹായത്താല്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് ഇവര്‍ പങ്കെടുത്തത്.

തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്നിന് നടന്ന താക്കോല്‍ദാന പരിപാടിയിലാണ് ഇവര്‍ പങ്കെടുത്തത്. രാജ്യസഭാ എം.പി സി. സദാന്ദന്‍ അടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Content Highlight: CPI(M) demotes area committee member after attending RSS program

We use cookies to give you the best possible experience. Learn more