| Thursday, 31st October 2019, 8:45 am

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത (83) അന്തരിച്ചു. ഇന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെനാളായി ഹൃദയ, വൃക്ക രോഗബാധിതനായിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രവര്‍ത്തിച്ച അദ്ദേഹം, ടുജി കേസ് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ (ജെ.പി.സി) അംഗമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1985-ലാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. 2001-ല്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായി. 2004-ല്‍ ബംഗാളിലെ പന്‍സ്‌കുരയില്‍ നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഗുപ്ത, 2009-ലും സഭയിലെത്തി. അത്തവണ ഘട്ടലില്‍ നിന്നായിരുന്നു മത്സരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more