| Monday, 22nd July 2019, 4:41 pm

5.25 കോടി രൂപ മുടക്കി സൊസൈറ്റി ആശുപത്രി വാങ്ങിയ സംഭവം; ജി.എസ് ജയലാല്‍ എം.എല്‍എക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജി.എസ് ജയലാല്‍ എം.എല്‍.എയ്‌ക്കെതിരെ സി.പി.ഐ നടപടി സ്വീകരിച്ചു. 5.25 കോടി രൂപ മുടക്കി ജയലാല്‍ പ്രസിഡണ്ടായ സൊസൈറ്റി ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി.

പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ജയലാലിനെ ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്.

ജയലാല്‍ പ്രസിഡണ്ടായ സ്വാന്ത്വനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ആശുപത്രി വാങ്ങിയത്.സംസ്ഥാന കൗണ്‍സിലിന് ശേഷം നടപടി പരസ്യമായി പ്രഖ്യാപിക്കും.

Latest Stories

We use cookies to give you the best possible experience. Learn more