| Tuesday, 30th June 2015, 10:56 am

വര്‍ഗീയ ധ്രുവീകരണമാണ് ബി.ജെ.പിയുടെ വോട്ട് കൂട്ടിയത് ;ചോര്‍ന്നത് എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്ന് : സി.പി ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ കാടിളക്കിയ പ്രചരണം അരുവിക്കരയില്‍ ഏശിയില്ലെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍. ഇടതുപക്ഷം ജി. കാര്‍ത്തികേയന്റെ സഹതാപ തരംഗത്തിലില്ലാതായി. എല്‍.ഡി.എഫിന് നഷ്ടമായത് ഒ. രാജഗോപാലിന് ലഭിച്ചു.

ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ടകളെ ചെറുക്കുന്നതിന് വേണ്ടി ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന്റെ കീഴില്‍ അണിനിരന്നെന്നും സി.പി ജോണ്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സി.പി.ഐ.എമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അരുവിക്കര തെരഞ്ഞെടുപ്പ് വ്യക്തമാക്കിത്തരുന്നത് എല്‍.ഡി.എഫിന്റെ തകര്‍ച്ചയാണ്. വ്യക്തി പ്രഭാവത്തിനപ്പുറം ഒ. രാജഗോപാലിന് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അത് എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്നാണ് ചോര്‍ന്നതെന്നും സി.പി ജോണ്‍ പറഞ്ഞു.

അരുവിക്കരയില്‍ ജാതി-മത ധ്രുവീകരണമുണ്ടായെന്നും അതാണ് വ്യക്തിപ്രഭാവത്തിനപ്പുറം ഒ. രാജഗോപാലിന് വോട്ടുകള്‍ ലഭിച്ചത്. വര്‍ഗീയ ധ്രവീകരണത്തിന്റെ ഫലമായാണ് ബി.ജെ.പിയുടെ വോട്ടുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും സി.പി ജോണ്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കീഴിലുള്ള യു.ഡി.എഫ് ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്നും സി.പി ജോണ്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more