| Wednesday, 2nd October 2019, 2:34 pm

മഹാത്മാ ഗാന്ധിയെന്ന് ആദ്യാക്ഷരം എഴുതിപ്പിച്ച് സി.പി ജോണ്‍; മെഹദ് ബാരിയുടെ വിദ്യാരംഭം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ മഹാത്മാ ഗാന്ധിയെന്ന് എഴുതി ആദ്യാക്ഷരം കുറിപ്പിച്ച് സി.എം.പി നേതാവ് സി.പി ജോണ്‍. മെഹദ് ബാരിയെന്ന കുട്ടിയുടെ വിദ്യാരംഭമാണ് ഗാന്ധിയുടെ പേരെഴുതിപ്പിച്ച് നടന്നത്.

തൃശ്ശൂര്‍ കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ശ്യാം കുമാറിന്റെയും സോയ ജോസഫിന്റെയും മകനാണ് മെഹദ് ബാരി. കിഴൂര്‍ ജനതാ ലൈബ്രററിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ചടങ്ങിന് ശേഷമായിരുന്നു ആദ്യാക്ഷരം കുറിച്ചത്.

വായനാശാല പ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more