| Thursday, 14th November 2013, 10:20 am

മെഡിക്കല്‍സീറ്റ് തട്ടിപ്പ്: കവിതാ പിള്ളയുടെ മൊഴിയില്‍ സി.പി.ഐ.എം നേതാവിന്റെ മകന്റെ പേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊല്ലം: മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാ പിള്ളയുടെ മൊഴിയില്‍ സി.പി.ഐ.എം നേതാവിന്റെ മകനും.

മെഡിക്കല്‍ സീറ്റ് ശരിയാക്കിത്തരാം എന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ തന്നെ പ്രേരിപ്പിച്ചത് കൊല്ലം ജില്ലാ കമ്മിറ്റി അംഗം സി.രാധാകൃഷ്ണന്റെ മകന്‍ റാഷ് ലാല്‍ ആണെന്ന് കവിത പറഞ്ഞു.

ഉന്നതരുടെ പേര് പറഞ്ഞാണ് തങ്ങളെ തട്ടിപ്പിനിരയാക്കിയതെന്നും മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും കവിതയ്ക്ക് ബന്ധമുണ്ടെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഉന്നതരുടെ പേര് പറഞ്ഞ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറയുന്നു.

അതേ സമയം തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കാനാവില്ലെന്നും ഭീഷണിയ്ക്ക് പിന്നില്‍ ആരാണെന്ന് പിന്നെ വെളിപ്പെടുത്താമെന്നും കവിത ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കവിതയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് കവിതാ പിള്ള അറസ്റ്റിലായത്.

ആറ് കോടിയിലധികം വരുന്ന തട്ടിപ്പിനായി കൊച്ചിയില്‍ കെ.ജി.കെ ഗ്രൂപ്പ് എന്ന സ്ഥാപനവും നടത്തിയിരുന്നു.

ഒട്ടേറെ പേരില്‍ നിന്നായി ആറ് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസുള്‍പ്പെടെ അഞ്ച് വഞ്ചനാക്കേസുകളാണ് കവിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more