“അപ്രതീക്ഷിത മുന്നേറ്റം, “പശു” പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍” ആയിരിക്കുന്നു. മഹാരാഷ്ട്രയില്‍ ബീഫ് വില്പന നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പ്രഖ്യാപിച്ചതുമുതലാണ് പശുവിന്റെ മുന്നേറ്റം തുടങ്ങിയത്. ഇത് ഓണ്‍ലൈനിലും പുറത്തും ഏറെ സംവാദങ്ങള്‍ക്കു വഴിവെച്ചു.” യാഹു പ്രസ്താവനയില്‍ പറയുന്നു.
ദാദ്രിയിലെ കൊലാപതകവും അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമായപ്പോള്‍ പശു അസഹിഷ്ണുത ചര്‍ച്ചയുടെ പ്രതീകം തന്നെയായി മാറി. ഇത് അവാര്‍ഡ് വാപസി കാമ്പെയ്‌നിനു വഴിവെച്ചു. പാര്‍ലമെന്റ് നടപടികള്‍ വരെ തടസപ്പെടുത്തുന്നതിനു കാരണമായെന്ന് യാഹു വിശദീകരിക്കുന്നു.
ഇതിനിടെ “പശു”വിനെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഒടുക്കം പശുവിനൊപ്പം സെല്‍ഫിയെന്ന നിലയ്ക്കും എത്തി കാര്യങ്ങള്‍.
ഗൂഗിളിന് സമാനമായി യാഹുവിലും ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞ വനിതാ താരം മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ തന്നെ. ബോളിവുഡ് സുന്ദരിമാരായ കത്രീനാ കൈഫിനെയും ദീപികാ പദുക്കോണിനെയും രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സണ്ണി ഒന്നാം സ്ഥാനമുറപ്പിച്ചത്. സല്‍മാന്‍ ഖാനാണ് ഒന്നാം സ്ഥാനം നേടിയ പുരുഷ താരം.
ദല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏറെ ചര്‍ച്ചയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഏറ്റവും കൂടുതല്‍ സര്‍ച്ചു ചെയ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയനേതാവെന്നും യാഹു പറയുന്നു.
ഏറ്റവും കൂടുതല്‍ സര്‍ച്ചു ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഇസ്‌ലാമിക് സ്റ്റേറ്റും, അന്തരിച്ച മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമുമാണ് മുന്‍പന്തിയില്‍.
കായികരംഗത്ത് എം.എസ് ധോണിയാണ് മുന്‍പന്തിയില്‍. ടെന്നിസ് താരം സാനിയമിര്‍സയും മുന്നിലുണ്ട്.