| Tuesday, 5th May 2020, 5:14 pm

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നും വയനാട്, ആരും രോഗവിമുക്തി നേടിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ആരും രോഗവിമുക്തി നേടിയില്ല.

സംസ്ഥാനത്ത് ആകെ ഇപ്പോള്‍ 37 പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. 308 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പുതിയ ഹോട്ട് സ്‌പോര്‍ട്ടില്ല. 4 ജില്ലകള്‍ കൊവിഡ് മുക്തമാണ്.

502 കേസുകള്‍ ആണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 21342 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21034 പേര്‍ വീടുകളിലാണ്. 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 33605 എണ്ണം നെഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി.

കണ്ണൂർ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസ‍ർകോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒരോരുത്തർ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.

Latest Stories

We use cookies to give you the best possible experience. Learn more