| Saturday, 25th September 2021, 6:46 pm

ബാറിലും ഹോട്ടലിലും ഇരുന്ന് കഴിക്കാം, തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി.

കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പകുതി സീറ്റുകളില്‍ ഇരുത്താനാണ് അനുമതി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇരുന്നുകഴിക്കാന്‍ അനുമതി.

ബാറുകളിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്നാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി 16,671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more