| Wednesday, 12th January 2022, 2:05 pm

കൊവിഡും ന്യുമോണിയയും, ഗായിക ലത മങ്കേഷ്‌കര്‍ ഐ.സി.യുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് ഗായിക ലത മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 വയസുകാരിയായ ഗായിക ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് ലത മങ്കേഷ്‌കറിനെ കൊവിഡ് രോഗ ലക്ഷണം കാണിച്ചതോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യൂമോണിയയും സ്ഥിരീകരിച്ചതോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിച്ചത്.

‘നിരന്തര പരിചരണം’ ആവശ്യമുള്ളതിനാലാണ് ലത മങ്കേഷ്‌ക്കറിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതെന്ന് ചൊവ്വാഴ്ച ലത മങ്കേഷ്‌കറിന്റെ മരുമകള്‍ രചന ഷാ പി.ടി.ഐയോട് പറഞ്ഞു.

ലത മങ്കേഷ്‌കര്‍ സുഖമായിരിക്കുമെന്നും എന്നാല്‍ അവരുടെ പ്രായം കണക്കിലെടുത്ത് കൊവിഡ് രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്നും രചന ഷാ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. തിങ്കളാഴ്ച 33,470 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more