| Friday, 20th March 2020, 4:57 pm

കണിക കപൂറിനൊപ്പം അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തു; വസുന്ധര രാജെ സെല്‍ഫ് ഐസോലേഷനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഗായിക കണിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സെല്‍ഫ് ഐസോലേഷനിലേക്ക് മാറി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. കണികയുടെ അതിഥി സല്‍ക്കാരത്തില്‍ വസുന്ധര രാജെ പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വസുന്ധര രാജെയുടെ മകനും എം.പിയുമായ ദുഷ്യന്ത് സിംഗും അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത് സിംഗ്.

ഇദ്ദേഹം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തിന്റെ പിറ്റേന്നു തന്നെ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മനോജ് തിവാരി, സുരേന്ദ്ര നാഗര്‍ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കണിക കപൂറിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

കണികയുടെ അച്ഛന്‍ രാജീവ് കപൂര്‍ ആണ് ആജ് തക് ന്യൂസിന് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കണിക ഉത്തര്‍പ്രദേശില്‍ നടത്തിയ പാര്‍ട്ടികളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 400 ഓളം പേരാണ് ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തത്.

കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more