| Wednesday, 8th April 2020, 11:43 pm

കൊവിഡ് 19: ഗുജറാത്തില്‍ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ കൊവിഡ് ബാധിച്ച് കുഞ്ഞ് മരിച്ചു. 14 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് മരണം ഉയരുന്ന പശ്ചാത്തലത്തിലാണ് സംഭവം. 24 മണിക്കൂറില്‍ 32 പേരാണ് രാജ്യത്ത് മരിച്ചത്. 773 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഫെയ്സ് മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിട്ട് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മാസ്‌ക് ധരിക്കുന്നത് കൊവിഡ് 19ന്റെ വ്യാപനം ഗണ്യമായി കുറയ്ക്കുമെന്നും ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. തുണികൊണ്ടുള്ള മാസ്‌ക് ധരിച്ചാലും മതിയെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹിയില്‍ 20 ഹോട്ട് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവിടങ്ങളില്‍ ആളുകള്‍ക്ക് പുറത്തേക്കോ അകത്തേക്കോ പ്രവേശനം ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more