| Tuesday, 10th March 2020, 7:51 pm

കൊവിഡ് 19; ഗുരുവായൂരില്‍ നിയന്ത്രണം, പട്ടാമ്പി നേര്‍ച്ച ഒഴിവാക്കി, കുരിശിലും ബലിപീഠത്തിലും ചുംബിക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയുമായി സംസ്ഥാനം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.

ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 ന നടത്താന്‍ നിശ്ചയിച്ചിരുന്ന 106-ാമത് പട്ടാമ്പി നേര്‍ച്ച മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കൊവിഡ് 19 മായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. പൊതുസമ്മേളനങ്ങളും സണ്‍ഡേ സ്‌കൂളും ഒഴിവാക്കും.

കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നത് ഒഴിവാക്കി. പകരം വണങ്ങുന്ന രീതി പിന്തുടരും. ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.

നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more