| Sunday, 22nd March 2020, 4:58 pm

കൊവിഡ് 19; ഗുജറാത്തില്‍ ഒരു മരണം, രാജ്യത്ത് -7

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നാമത്തെ മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചികിത്സയിലുണ്ടായിരുന്ന 69കാരനാണ് മരിച്ചത്.

മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഞായറാഴ്ച രണ്ട് മരണങ്ങള്‍ സംഭവിച്ചത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ച പാട്നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ 370ലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധ സ്ഥിരീകരിച്ച 75 ജില്ലകള്‍ ലോക്ക് ഡൗണ്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നുകഴിഞ്ഞു. കേരളത്തിലെ ഏഴ് ജില്ലകളാണ് ഇതിന്റെ ഭാഗമായി അടച്ചിടുക. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ഉണ്ടായിരിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more