| Tuesday, 17th March 2020, 5:47 pm

കൊവിഡ് 19: പത്തനംതിട്ടയില്‍ ഏഴു പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കേരളത്തില്‍ കൊവിഡ്19 പടരുന്നതിനിടെ ആശ്വാസമായി പത്തനംതിട്ടയിലെ പരിശോധനാഫലം. ജില്ലയില്‍ ചൊവ്വാഴ്ച പുറത്തുവന്ന ഏഴു പരിശോധനാ ഫലങ്ങളും നെഗറ്റീവ്.

അതേസമയം കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മൂന്നുപേരുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ് ആണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം തന്നെ ജില്ലയില്‍ മൂന്നുപേരെ കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും വിദേശത്തു നിന്ന് എത്തിയ 788 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം മാഹിയില്‍ ചൊവ്വാഴ്ച ഒരു കൊവിഡ് 19 കൂടി സ്ഥിരീകരികരിച്ചു. 68കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മലപ്പുറത്തുള്ള രണ്ടു പേര്‍ക്കും കാസര്‍കോഡ് ഒരാള്‍ക്കും കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more