| Tuesday, 9th July 2013, 10:45 am

ലൈംഗികാരോപണം: ജോസ് തെറ്റയിലിനെതിരായ അന്വേഷണത്തിന് സ്‌റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും കോടതി ചോദിച്ചു.


[]എറണാകുളം: ##ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ ലൈംഗിക ആരോപണക്കേസ് അന്വേഷണം കോടതി സ്‌റ്റേ ചെയ്തു. തെറ്റയിലിനെതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ പല പൊരുത്തക്കേടുകളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. []

ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് കൊണ്ടുപോകേ ണ്ടതെന്നും കോടതി ചോദിച്ചു.

തെറ്റയിലിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് ഇന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി 10 ദിവസത്തേക്ക് കേസ് അന്വേഷണം മരവിപ്പിക്കുകയാണെന്ന് തന്നെ കോടതി പറയുകയായിരുന്നു.

പരാതിക്കാരിയുടെ മൊഴിയില്‍ സംശയവും പൊരുത്തക്കേടുകളും ഉണ്ട്. അതുകൊണ്ട് തന്നെ പരാതിക്കാരിയെ നേരിട്ട് കക്ഷി ചേര്‍ത്ത് പരാതിക്കാരിയുടെ മൊഴി കൂടി എടുക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.

തെറ്റയിലിനെ തിരെയുള്ള കേസ് അസാധാരണമാണെന്നും ഇദ്ദേഹത്തിനെ തിരെയുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ബോധപൂര്‍വമാണെന്നും വാദത്തിനിടെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ബലാത്സംഗം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ആ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടി നിഷ്‌ക്കളങ്കയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

പെണ്‍കുട്ടി നിഷ്‌ക്കളങ്കയല്ലെന്നും ഭരണമുന്നണിയിലെ ചിലരുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരമൊരു വീഡിയോ പെണ്‍കുട്ടി പുറത്ത് വിട്ടതെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.

തനിക്കെതിരായ ലൈംഗികാരോപണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എം.എല്‍.എ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരേയും പീഡിപ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

ജോസ് തെറ്റയിലിനെതിരേ ബലാത്സംഗ കുറ്റത്തിനാണ് ആലുവ പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. നീലച്ചിത്രമെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിക്കുന്നു.

തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനായി കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്നാണ് തെറ്റയിലിന്റെ ആരോപണം. എട്ടു മാസങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയത് ഇതിനു തെളിവാണെന്നും ഹരജിയില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more