തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി. രാഹുലിന്റെ മുഴുവന്‍ വാദങ്ങളും കോടതി തള്ളി. തിരുവല്ല മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയുടെയുടെതാണ് നടപടി.
രാഹുല്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കം കണ്ടെടുക്കാന്‍ കസ്റ്റഡി ആവശ്യമാണെന്നും പാലക്കാടടക്കമുള്ള സ്ഥങ്ങളില്‍ തെളിവെടുപ്പ് നടത്തണമെന്നുമുള്ള എസ്.ഐടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ളതാണ് കോടതി നടപടി.
ഈ മാസം പതിനാറാം തിയ്യതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും മൂന്ന് ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു.
അറസ്റ്റ് നോട്ടീസില്‍ പ്രതി ഒപ്പിടാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം കേസിനെതിരെയും കസ്റ്റഡി അപേക്ഷയ്‌ക്കെതിരെയും പ്രതിഭാഗം ശക്തമായി വാദിച്ചു. അറസ്റ്റിന്റെ സമയത്ത് കേസിന്റെ പൂര്‍ണ വിവരങ്ങള്‍ കോടതിയെ അറിയിച്ചില്ലെന്നതായിരുന്നു പ്രതിഭാഗമുയര്‍ത്തിയ പ്രധാനവാദം. സാക്ഷികള്‍ വേണമെന്ന മിനിമം നിയമ നടപടികള്‍ പോലും പാലിച്ചില്ലെന്നും കേസ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അത്തരമൊരു കേസില്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും പ്രതിഭാഗം പറഞ്ഞു.
മതിയായ സമയം കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി ഒന്നും വീണ്ടെടുക്കാനില്ലെന്നും പ്രതിഭാഗം അറിയിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ ഇത്തരത്തിലുള്ള വാദങ്ങളെയെല്ലാം തള്ളികൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ വിട്ട് കൊണ്ടുള്ള കോടതി നടപടി.
പ്രതിയെ തിരുവല്ല താലുക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ യുവമേര്‍ച്ച, ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘നമ്പര്‍ വണ്‍ കോഴി’ എന്നഴുതിയ ട്രോഫിയുമായായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലെ കൊണ്ട് പോയ വാഹനം തടയാന്‍ അടക്കമുള്ള ശ്രമങ്ങളും നടന്നിരുന്നു.
Content Highlight: Court remands Rahul Mangkootatil in three-day custody