| Saturday, 25th February 2012, 3:42 pm

മഅദനിയുടെ വിടുതല്‍ ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച വിടുതല്‍ ഹരജി ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മഅ്ദനി വിചാരണ നേരിടണമെന്നും ഈ മാസം 27ന് മഅ്ദനിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതിചേര്‍ത്തിരിക്കുകയാണെന്നായിരുന്നു മഅദനി ഹരജിയില്‍ വാദിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി മഅദനിയും മറ്റ് ഒന്‍പത് പേരും സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. അഡ്വ. പി. ഉസ്മാനാണ് മഅ്ദനിക്കുവേണ്ടി ഹാജരായത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലാണ് മഅദനിയിപ്പോള്‍. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി മഅദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ ഭാര്യ സൂഫിയയില്‍ നിന്നും സിംകാര്‍ഡും മറ്റും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രസ് ക്ലബ്ബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന മഅദനി ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

malayalam news

kerala news in english

We use cookies to give you the best possible experience. Learn more