കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിച്ച് ഹാല്‍ സിനിമ കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ശങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
20 കോടി മുടക്കിയാണ് തങ്ങള്‍ ഈ സിനിമ എടുത്തിരിക്കുന്നതെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് നേരയുള്ള കടന്നുകയറ്റമാണ് ഇതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് സിനിമ എപ്പോള്‍ എവിടെ വെച്ച് കാണുമെന്ന തീരുമാനം ഹൈക്കോടതി എടുക്കുന്നത്.
മുമ്പ് ജാനികി v വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയും കോടതി കാണാന്‍ തീരുമാനിക്കുകയും ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ സിനിമാപ്രവര്‍കത്തകര്‍ക്ക് മുന്നില്‍ വെക്കുകയും ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തുന്ന ഹാല്‍ സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് വീണത്. ചിത്രത്തിന്റെ കഥാഗതിയെ അട്ടിമറിക്കുന്ന ഏഴ് വെട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്
ഞങ്ങളുടെ സംഘം കാവലുണ്ട്, ധ്വജപ്രണാമം എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും കഥാപാത്രങ്ങള്‍ കയ്യില്‍ കെട്ടിയ രാഖി ബ്ലര്‍ ചെയ്ത് നീക്കണം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു.
സിനിമയിലെ കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നുമുള്ള നിര്‍ദേശം സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
Content highlight: Court orders Hal to watch the movie; Court allows viewing on Monday or Tuesday