| Friday, 5th July 2013, 3:35 pm

തെറ്റയില്‍ കേസ്: ബലാത്സംഗം നടന്നിട്ടില്ല; ദൃശ്യങ്ങള്‍ മനപൂര്‍വം പുറത്ത് വിട്ടതെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബലാത്സംഗം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ആ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടി നിഷ്‌ക്കളങ്കയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

പെണ്‍കുട്ടി നിഷ്‌ക്കളങ്കയല്ലെന്നും ഭരണമുന്നണിയിലെ ചിലരുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരമൊരു വീഡിയോ പെണ്‍കുട്ടി പുറത്ത് വിട്ടതെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കി


[]എറണാകുളം: ജോസ് തെറ്റയില്‍ എം.എല്‍.എ ആരോപണവിധേയനായ ലൈംഗിക ആരോപണ കേസിലെ വാദം തുടരുന്നു. തെറ്റയില്‍ കഴിഞ്ഞ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. []

തെറ്റയിലിനെ തിരെയുള്ള കേസ് അസാധാ രണമാണെന്നും ഇദ്ദേഹത്തിനെ തിരെയുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ബോധപൂര്‍വമാ ണെന്നും വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു.

ബലാത്സംഗം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ആ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടി നിഷ്‌ക്കളങ്കയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

പെണ്‍കുട്ടി നിഷ്‌ക്കളങ്കയല്ലെന്നും ഭരണമുന്നണിയിലെ ചിലരുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരമൊരു വീഡിയോ പെണ്‍കുട്ടി പുറത്ത് വിട്ടതെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കി.

തനിക്കെതിരായ ലൈംഗികാരോപണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എം.എല്‍.എ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരേയും പീഡിപ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

ജോസ് തെറ്റയിലിനെതിരേ ബലാത്സംഗ കുറ്റത്തിനാണ് ആലുവ പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ എഫ്.ഐ.ആര്‍ നിലനില്‍ക്കുന്നതല്ലെന്നാണ് തെറ്റയില്‍ ഹരജിയില്‍ പറയുന്നത്. എഫ്.ഐ.ആര്‍ റദ്ദാക്കിയാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. നീലച്ചിത്രമെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും ജോസ് തെറ്റയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിക്കുന്നു.

തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനായി കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്നാണ് തെറ്റയിലിന്റെ ആരോപണം. എട്ടു മാസങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയത് ഇതിനു തെളിവാണെന്നും ഹരജിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more