| Thursday, 19th July 2012, 11:15 am

ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഫീസ് വര്‍ധന പിന്‍വലിക്കില്ല : അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഫീസ് വര്‍ധന പിന്‍വലിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.[]

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും അബ്ദുറബ്ബ് പറഞ്ഞു. 2006ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിവിധ വകുപ്പുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
2009 ലും ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരുന്നതായും ഇതനുസരിച്ചാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

We use cookies to give you the best possible experience. Learn more