മലയാളത്തിന്റെ എല്ലാമെല്ലാമാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.
എന്നാല്‍ മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒരു കംപ്ലീറ്റ് മാസ് ആക്ഷന്‍ മസാല ചിത്രത്തിനായാണ്. തിയേറ്ററുകളില്‍ മമ്മൂട്ടി എന്ന താരത്തെ ആഘോഷിക്കാന്‍ കിട്ടുന്ന ഒരു പക്കാ കൊമേഷ്‌സ്യല്‍ ചിത്രം എന്നുവരുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ അപ്‌ഡേറ്റ് പുറത്തുവന്നത്.
ഓ.എo. Photo: X.com
കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം ഓ.എമ്മിലെ ഗാനത്തില്‍ മമ്മൂട്ടി നൃത്തം വെച്ചതോടെ കേരളത്തിലെ തിയേറ്ററുകള്‍ പൂരപ്പറമ്പായിരുന്നു. ഇതോടെ താരത്തിന്റെ മേളയ്ക്കായി വമ്പന്‍ ഹൈപ്പാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയെ വലിയ ഒരിടവേളയ്ക്ക് ശേഷം ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സിനിമയില്‍ കാണാമെന്നുള്ള സന്തോഷത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത് മേളയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്ക് ആവേശം പകരുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഒരു കൂട്ടം മമ്മൂട്ടി ആരാധകരുടെ ചിത്രമാണ് മേള എന്ന് പറയുകയാണ് അദ്ദേഹം.
‘മേളയിലെ വസ്ത്രത്തെ കുറിച്ച് പറയുന്നതിന് മുമ്പ് അതൊരു കൂട്ടം മമ്മൂട്ടി ആരാധകരുടെ പടമാണെന്ന് പറയണം. ഒരു കടുത്ത മമ്മൂക്ക ആരാധകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സിന്റെ കംപ്ലീറ്റ് കൊടുക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മമ്മൂട്ടിയെ കാണിക്കുന്ന സമയം മുതല്‍ തന്നെ കൈയടിക്കാനോ വിസിലടിക്കാനോ തോന്നുന്ന വിധത്തില്‍ അവതരിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം.
മേള. Photo: IMDB
ആ വിധത്തിലാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെയും കോസ്റ്റ്യൂം ഡെവലപ്പ് ചെയ്തിരിക്കുന്നത്. അതില്‍ മമ്മൂക്ക യാതൊരു വിധ നിര്‍ദേശങ്ങളോ കാര്യങ്ങളോ പറയാന്‍ നിന്നിട്ടില്ല. എന്നെക്കാള്‍ വലിയ മമ്മൂക്ക ആരാധകനാണ് സംവിധായകന്‍. സംവിധായകനെക്കാള്‍ വലിയ ആരാധകനാണ് ഡി.ഒ.പി. ഇതെല്ലാം കഴിഞ്ഞ് നമ്മള്‍ വിഷ്വല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവിടെ സംഗീത സംവിധായകന്‍ വരും. അദ്ദേഹത്തിന്റെ എക്‌സ്പ്രഷന്‍ കണ്ടാല്‍ നമുക്ക് അതിലേറെ ചാര്‍ജാകും. അങ്ങനെ മൊത്തത്തില്‍ ഒരു അടിച്ചുപൊളി പടം തന്നെയാണ് മേള,’ അഭിജിത്ത് പറഞ്ഞു.
Content Highlight: Costume designer Abijith talks about Mammootty’s upcoming movie Mela