സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം ഇന്നത്തെ തലമുറയ്ക്ക് അല്പം കൂടുതലാണ്. പലതരം ക്രീമുകളും, ലോഷനുകളുമൊക്കെ ഉപയോഗിച്ച് പറ്റുന്നത്ര സുന്ദരികളും സുന്ദരന്‍മാരുമാകാന്‍ ഓരോരുത്തരും മത്സരിക്കുന്ന കാഴ്ചയാണ് ഇക്കാലത്ത് നമുക്ക് കാണാന്‍ കഴിയുക.
എന്നാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം അത്ര നല്ലതല്ല എന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡെര്‍മാറ്റോളജിസ്റ്റ് ഹെഡ് ഡോ.ഗുര്‍മോഹന്‍ സിങ് പറയുന്നത്.
കോസ്മറ്റിക്‌സിന്റെ അമിത ഉപയോഗം ത്വക്ക് രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ ചില ബ്രാന്റെഡ് കോസ്മറ്റിക്‌സില്‍ പോലും മെര്‍ക്കുറിയുടേയും, നിക്കോട്ടിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ചൊറിച്ചിലിനും, പഴുപ്പിനും വ്രണങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം പറയുന്നു.
കോസ്മറ്റിക്‌സിനെ കുറിച്ച് മാത്രമല്ല, ത്വക്കിന് ഭംഗികൂട്ടുന്നതിനും ചില ത്വക്ക് രോഗങ്ങള്‍ക്കു ചികിത്സ എന്നരീതിയിലും നമ്മള്‍ ലേസര്‍ ചികിത്സ നടത്താറുണ്ട്. ഇതും അപകടകരമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ഫലപ്രദമാണെങ്കിലും ലേസര്‍ ചികിത്സയുടെ കഴിയുന്നത്ര നിയന്ത്രിക്കണമമെന്നും അദ്ദേഹം പറയുന്നു. ഇപ്പൊഴത്തെ തലമുറ ചെറിയ കാര്യങ്ങള്‍ക്കുപോലും ഇതിനെ ആശ്രയിക്കുകയാണ്. ഇത് വന്‍പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.