| Thursday, 29th August 2019, 4:05 pm

'ഹൈക്കോടതിയിലെ അഴിമതി പരസ്യമായ രഹസ്യം' എന്ന് ജസ്റ്റിസ് രാകേഷ് കുമാര്‍: മിനിറ്റുകള്‍ക്കകം അദ്ദേഹത്തിനു നല്‍കിയ ജോലികള്‍ പിന്‍വലിച്ച് ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൈക്കോടതിയിലെ അഴിമതി പരസ്യമായ രഹസ്യമാണെന്ന് പാട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാര്‍. ബുധനാഴ്ച പുറപ്പെടുവിച്ച 20 പേജുള്ള ഉത്തരവിലാണ് ജഡ്ജി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്ത് പാട്‌ന ചീഫ് ജസ്റ്റിസ്. രാകേഷ് കുമാറിന് നല്‍കിയ ജുഡീഷ്യല്‍ ഉത്തരവാദിത്തങ്ങള്‍ ചീഫ് ജസ്റ്റിസ് പിന്‍വലിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ജഡ്ജിയായി ഉയര്‍ത്തപ്പെട്ടശേഷം ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി, മുതിര്‍ന്ന ജഡ്ജിമാരെല്ലാം ചീഫ് ജസ്റ്റിസിനെ സുഖിപ്പിക്കുകയാണ്. തുടക്കത്തില്‍ ഞാന്‍ കരുതി എന്തിനാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന്. പക്ഷേ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മനസിലായി. തനിക്കു വേണ്ടപ്പെട്ടവരെ ജഡ്ജിമാരായി ഉയര്‍ത്തിക്കിട്ടാനോ അല്ലെങ്കില്‍ അഴിമതിക്കാരായ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഗുണകരമായ ചില കാര്യങ്ങള്‍ക്കോ വേണ്ടിയാണെന്ന്. ‘ എന്നായിരുന്നു ബുധനാഴ്ചത്തെ ഉത്തരവില്‍ രാകേഷ് കുമാര്‍ പറഞ്ഞത്.

11 മുതല്‍ 21വരെ ആരോപണങ്ങള്‍ നേരിടുന്ന നാല് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കാര്യവും ജസ്റ്റിസ് കുമാര്‍ സൂചിപ്പിച്ചിരുന്നു. ഇവരെല്ലാം ചെറിയ ശിക്ഷയില്‍ തടിയൂരുകയും തുടര്‍ന്നും ജുഡീഷ്യറിയില്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ സംരക്ഷണുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം കണ്ടിട്ടും എനിക്ക് നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂവെങ്കില്‍ തീര്‍ച്ചയായും എനിക്ക് സ്വയം മാപ്പുകൊടുക്കാന്‍ കഴിയില്ല.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more