| Tuesday, 26th May 2020, 11:30 pm

കൊവിഡ് മഹാമാരി വിഷയമായി സിനിമ, കൊറോണ വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 മഹാമാരി വിഷയമാക്കി  ചിത്രീകരിച്ച തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊറോണ വൈറസ് എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോക്ഡൗണിനിടയില്‍ ഒരു കുടുംബത്തിനിടയിലുണ്ടാകുന്ന കൊവിഡ് ഭീതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൂര്‍ണമായും ലോക്ഡൗണ്‍ സമയത്താണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. തെലുഗു താരം ശ്രീകാന്ത് ഐയങ്കറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊറോണയ്ക്കായാലും ദൈവത്തിനായാലും ഞങ്ങളുടെ ജോലി തടസ്സപ്പെടുത്താനാവില്ലെന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്. അഗസ്ത്യ മഞ്ജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more