കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയവുമായി ബാഴ്‌സ. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന മത്സത്തിലാണ് കറ്റാലന്‍മാര്‍ മികച്ച വിജയം സ്വന്തമാക്കിയത്.
ക്യാമ്പ് നൗവില്‍ വിജയിച്ചെങ്കിലും ആദ്യ പാദ മത്സരത്തിലേറ്റ എതിരില്ലാത്ത നാല് ഗോളിന്റെ പരാജയം ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇതോടെ 4-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലിന് ടിക്കറ്റെടുത്തു.
4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബാഴ്‌സ ക്യാമ്പ് നൗവില്‍ കളത്തിലിറങ്ങിയത്. അതേസമയം, ബാഴ്‌സയുടെ മുന്നേറ്റം ചെറുക്കാന്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കി 4-4-2 എന്ന ഫോര്‍മേഷനിലാണ് സിമയോണി തന്റെ കുട്ടികളെ ഗ്രൗണ്ടില്‍ വിന്യസിച്ചത്.
മത്സരത്തിന്റെ 29ാം മിനിട്ടില്‍ മാര്‍ക് ബെര്‍ണാലിലൂടെയാണ് ബാഴ്‌സ ലീഡ് നേടിയത്. ലാമിന്‍ യമാലിന്റെ അസിസ്റ്റിലായിരുന്നു മിഡ്ഫീല്‍ഡര്‍ വലകുലുക്കിയത്.
ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ പെനാല്‍ട്ടിയിലൂടെ റഫീന്യ കറ്റാലന്‍മാരുടെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയില്‍ ഇരുവരും കാര്യമായ മാറ്റങ്ങള്‍ വരുത്തി.
72ാം മിനിട്ടില്‍ ബെര്‍ണാലിലൂടെ ബാഴ്‌സ വീണ്ടും ഗോള്‍ നേടി. ജാവോ കാന്‍സെലോയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്.
ഇതോടെ ‘ഈക്വലൈസര്‍ ഗോളിനായി’ ബാഴ്‌സയുടെ ശ്രമം. എന്നാല്‍ ഈ മുന്നേറ്റങ്ങളെല്ലാം അത്‌ലറ്റിക്കോ മാഡ്രിഡ് നിഷ്ഫലമാക്കിയപ്പോള്‍ ബാഴ്‌സയും അത്‌ലറ്റിക്കോയും ഒരുപോലെ വിജയം സ്വന്തമാക്കി. 4-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ അത്‌ലറ്റിക്കോ ഫൈനലിനും യോഗ്യത നേടി.
ഫെബ്രുവരി 13നാണ് ആദ്യ പാദ മത്സരം അരങ്ങേറിയത്. ഏഴാം മിനിട്ടില്‍ എറിക് ഗാര്‍ഷ്യയുടെ സെല്‍ഫ് ഗോളിലൂടെ ലീഡ് നേടിയ അത്‌ലറ്റിക്കോക്കായി അന്റോയിന്‍ ഗ്രീസ്മാന്‍, അഡെമോല ലുക്മാന്‍, ജൂലിയന്‍ അല്‍വാരസ് എന്നിവരും വല ചലിപ്പിച്ചു.
നാളെ നടക്കുന്ന റയല്‍ സോസിഡാഡ് – അത്‌ലറ്റിക്കോ ബില്‍ബാവോ മത്സരത്തിലെ വിജയികളെയാണ് കിരീടപ്പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് നേരിടാനുള്ളത്. ഇരുവരും തമ്മില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ റയല്‍ സോസിഡാഡ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു.
Content Highlight: Copa del Rey: Barcelona eliminated