| Saturday, 29th June 2019, 7:39 am

അര്‍ജന്റനീയ്ക്ക് രണ്ട് ഗോള്‍ ജയം; സെമിയില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

കോപ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍. വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. ഇതോടെ കോപയില്‍ ബ്രസീല്‍-അര്‍ജന്റീന സ്വപ്ന പോരാട്ടത്തിന് കളമൊരുങ്ങി.

ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പത്താം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസ്, എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരന്‍ ജിയോവാനി ലോ സെല്‍സോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്.

നേരത്തെ പാരഗ്വായെ ഷൂട്ടൗട്ടില്‍ മറികടന്ന് ബ്രസീല്‍ സെമി ഉറപ്പിച്ചിരുന്നു. ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്‌റോ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം.

കൊളംബിയ-ചിലി, ഉറഗ്വായ് -പെറു ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികള്‍ തമ്മിലാണു രണ്ടാം സെമി.

2008 ബെയ്ജിങ് ഒളിംപിക്‌സ് സെമി ഫൈനലിലാണ് ഏറ്റവുമൊടുവില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്.

Latest Stories

We use cookies to give you the best possible experience. Learn more