| Wednesday, 19th June 2019, 8:34 am

കോപ അമേരിക്ക: ബ്രസീലിന് ഗോള്‍രഹിത സമനില

സ്പോര്‍ട്സ് ഡെസ്‌ക്

കോപ അമേരിക്കയില്‍ ബ്രസീല്‍ വെനസ്വേല മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. രണ്ട് തവണ ബ്രസീല്‍ വലകുലുക്കിയെങ്കിലും വാര്‍ തീരുമാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ജീസസും കൗട്ടീഞ്ഞോയുമാണ് ഷോട്ടുകളുതിര്‍ത്തത്. രണ്ട് തവണയും ഫിര്‍മിഞ്ഞോയെയാണ് റഫറി ഓഫ്‌സൈഡ് വിളിച്ചത്.

ഇന്നത്തെ മത്സരം സമനിലയായതോടെ ഗ്രൂപ്പ് എ യില്‍ പെറുവിനൊപ്പം ബ്രസീല്‍ 4 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളിന് ബ്രസീല്‍ തകര്‍ത്തിരുന്നു.

പരീശീലകന്‍ ടിറ്റെയ്ക്ക് കീഴില്‍ ബ്രസീല്‍ കളിച്ച 38 കളികളില്‍ 30 ലും ബ്രസീലിന് ജയമായിരുന്നു. ഇന്നത്തേത് ഉള്‍പ്പെടെ ആറ് മത്സരങ്ങള്‍ സമനിലയിലായി. രണ്ടു കളികളില്‍ മാത്രമാണ് ടീം തോറ്റത്.

We use cookies to give you the best possible experience. Learn more