മലയാളസിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെ ഫേസ് ടു ഫേസ്, മോഹന്‍ലാലിന്റെ കര്‍മ്മയോദ്ധ, പൃഥ്വിരാജും ജയസൂര്യയും അഭിനയിച്ച മുംബൈ പോലീസ് എന്നീ ചിത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണ്? ഇവ മൂന്നും അടുത്തുതന്നെ പുറത്തിറങ്ങാന്‍ പോകുന്ന മലയാള ചിത്രങ്ങളാണ്. നായകന്‍മാര്‍ പോലീസ് വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള ഒരു തരംഗം നിയന്ത്രിച്ചിട്ടില്ല. തമിഴകത്തും ബോളിവുഡിലും പോലീസ് കഥകള്‍ വരുന്നുണ്ട്.[]
ഫേസ് ടു ഫേസ്
വി.എം വിനു സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഫേസ് ടു ഫേസ്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റെ കഥാപാത്രത്തിലൂടെ ചിത്രത്തിലുടനീളം സസ്‌പെന്‍സ് ക്രിയേറ്റ് ചെയ്യാന്‍ മമ്മൂട്ടി അഭിനയത്തിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിലുടനീളം ഒരേ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടിയെത്തുന്നത്. ഡാഡി കൂള്‍, മുംബൈ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലും മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തിയിട്ടുണ്ട്. ഫേസ് ടു ഫേസ് ഒരു മികച്ച ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിനുവേണ്ടി ഓറ്റവും മികച്ച അഭിനയം തന്നെയാണ് മമ്മൂട്ടി കാഴ്ചവെച്ചത് എന്നാണ് വാര്‍ത്തകള്‍.
കര്‍മ്മയോദ്ധ
മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് കര്‍മ്മയോദ്ധ. കാണാതായ ഒരു പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഓഫീസറായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിലും സമാനമായ പോലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളില്‍ ആര്‍മി ഓഫീസറുടെ വേഷത്തില്‍ മോഹന്‍ലാല്‍ നേരത്തെ അഭിനയിച്ചിരുന്നു.
മൂംബൈ പോലീസ്
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുംബൈ പോലീസ്. പൃഥ്വിരാജും ജയസൂര്യയും പോലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണിത്. ഒപ്പം റഹ്മാനും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മൂന്ന് പേര്‍ക്കും തുല്യപ്രാധാന്യമാമുള്ളത്. ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ പറഞ്ഞു. ജോഷി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സില്‍ പൃഥ്വിരാജ് പോലീസ് വേഷത്തില്‍ മുമ്പും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. റോബിന്‍ഹുഡില്‍ ജയസൂര്യയും പോലീസ് യൂണിഫോമില്‍ അഭിനയിച്ചിട്ടുണ്ട്.